കെ ഗോപാലകൃഷ്‌ണനും എൻ പ്രശാന്തിനും 
സസ്‌പെൻഷൻ


കെ ഗോപാലകൃഷ്‌ണനും എൻ പ്രശാന്തിനും 
സസ്‌പെൻഷൻ



തിരുവനന്തപുരം
വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനും സസ്പെൻഷൻ. ഹിന്ദു ഐഎഎസ് ഓഫീസർമാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിലാണ് കെ ഗോപാലകൃഷ്ണന് സസ്പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ വ്യക്തിപരമായ പരാമർശത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി.

ഇരുവർക്കുമെതിരായ 
റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കൈമാറിയിരുന്നു. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശം ചട്ടലംഘനമാണെന്ന് ചീഫ്സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കി. ഇരുവർക്കുമെതിരായ നടപടി ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായി
രുന്നു.
ഹിന്ദു ഓഫീസർമാരുടെ ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന കെ ഗോപാലകൃഷ്ണൻ തന്റെ വാട്ട്സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു പല ഘട്ടത്തിലും വിശദീകരിച്ചത്. എന്നാൽ, ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോർട്ട് നൽകി.