എൽ.ഡി.എഫ് അംഗങ്ങൾ അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പും സമരം നടത്തി
ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ച് എൽ.ഡി.എഫിന്റെ മുന്ന് അംഗങ്ങൾ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പും സമരം നടത്തി. ഭരണ സമിതി പാസാക്കുന്ന കാര്യങ്ങൾ പോലും യഥാ സമയം നടത്താൻ സാധിക്കുന്നില്ലെന്നും ഇതിന് ഉത്തരവാധി പഞ്ചായത്ത് ഭരണ സമതിയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.ഓഫീസിൽ ജീവനക്കാർക്ക് ജോലിചെയ്യാൻ സാധിക്കാത അന്തരീക്ഷമാണെന്നും പഞ്ചായത്ത് പരിധിയിലെ ജീവനക്കാർ പോലും കിലോമീറ്ററോളം അകലെയുളള മറ്റ് പ്രദേശങ്ങളിലേക്ക് മാറിപ്പോകുന്നതിന് പിന്നിലെ കാര്യങ്ങളും പരിശോധിക്കണമെന്ന് അവർ ആശ്യപ്പെട്ടു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്നതിന് ഭരണസമിതിയുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.കുത്തിയിരുന്ന എൽ.ഡി.എഫ് അംഗങ്ങളായ ബിജോയിപ്ലാത്തോട്ടം, സിബി വാഴക്കാല, ഷൈനി വർഗീസ് എന്നിവരെ കരിക്കോട്ടക്കരി എസ്.ഐ പ്രഭാകന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തു നീക്കി.
എൽ.ഡി.എഫ് സമരം പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാരെ നിയമിക്കേണ്ടത് സർക്കാറാണ്. ഇക്കാര്യത്തിൽ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സർക്കാറിനെതിരെയാണ് ഇവരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു