പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി 














































ഇരിട്ടി: ഹോട്ടലുകളിലടക്കം  വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വിവിധ പ്രദേശങ്ങളിലെ  ഹോട്ടലുകളിലും,ബേക്കറികളിലും, തട്ടുകടകളിലും, മത്സ്യ, ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും  വ്യാപക  പരിശോധന നടത്തി. മഞ്ഞപ്പിത്ത രോഗത്തിനെതിരെ കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന തെളിച്ചം പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.   
ഇരിട്ടി പാലം, തന്തോട്, പുതുശ്ശേരി, വിളമന, എടൂർ പോസ്റ്റ് ഓഫീസ്  എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും മലിനജലം പുറത്തേക്ക് ഒഴുക്കുകയും ചെയ്ത നാച്ചി ഫിഷ് സ്റ്റാൾ അടച്ചുപൂട്ടി. കുടിവെള്ളം
സൂക്ഷിക്കുന്ന ഓവർ ഹെഡ് ടാങ്കുകൾ പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും,  ബോർഡ് പ്രദർശിപ്പിക്കാത്തതുമായ  അഞ്ച്  സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു .
 മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായി കാണപ്പെടുന്നതിനാൽ  അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അതികൃതർ പറഞ്ഞു. എല്ലാ ഭക്ഷണ നിർമ്മാണ വിതരണ സ്ഥാപനങ്ങളിലെയും  തൊഴിലാളികൾ അംഗീകൃത ഹെൽത്ത് കാർഡ് എടുക്കണം, കുടിവെള്ളം  കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.  കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷൻ ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കാൻ പാടുള്ളൂ. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർക്കാൻ പാടില്ല എന്നീ നിർദ്ദേശങ്ങളും നൽകി.  പരിശോധന വരും ദിവസങ്ങളിലും തുടരും. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി, കെ. സിജു, പി. അബ്ദുള്ള, ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.