@ameen white
ഇരിട്ടി : എകെസിസി യുടെ കുന്നോത്ത് ഫൊറോനാ എക്സിക്യൂട്ടീവ് കൗൺസിൽ കുന്നോത്ത് സെന്തോമസ് പാരീഷ് ഹാളിൽ വെച്ച് ചേർന്നു.ഫൊറോനയിലെ വിവധ ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.മുനമ്പം ജനത നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം നവംബർ 28 ലേക്ക് മാറ്റി പ്രശ്ന പരിഹാരം നീട്ടിക്കൊണ്ടു പോകുന്നതിനെ ഫെറോനാ കൗൺസിൽ ശക്തമായി അപലപിച്ചു. പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ഫൊറോനയിലെ എല്ലാ ഇടവകകളിലും നവംബർ 10 ഞായറാഴ്ച മുനമ്പം ഐക്യദാർഢ്യദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.എകെസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബെന്നി പുതിയാമ്പുറം യോഗം ഉദ്ഘാടനം ചെയ്തു.ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട് അധ്യക്ഷത വഹിച്ചു ഷിബു കുന്നപ്പള്ളി,ജോണി ഒറ്റപ്ലാക്കൽ,ഷാജൂ ഇടശ്ശേരി,എൻ.വി.ജോസഫ് നെല്ലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു