കേളകം വില്ലേജ് ഓഫീസിനു സമീപം ഇരു ചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം

കേളകം വില്ലേജ് ഓഫീസിനു സമീപം ഇരു ചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം

@ameen white


കേളകം: ഇരുചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. കേളകം വില്ലേജ് ഓഫീസിൻ്റെ സമീപത്ത് വച്ച് ഇന്ന് രാവിലെ 8:45ഓടെ ആണ് അപകടം നടന്നത്. കേളകം ഐടിസിയിലെ കൊല്ലുവേലിൽ ജോസ്, ഇത്തിപ്പറമ്പിൽ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കൊട്ടിയൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സിയാമോൾ ബസ് വില്ലേജ് ഓഫീസിനു സമീപത്ത് വെച്ച് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.