റേഷൻ മേഖലയോടുള്ള സർക്കാർ അവഗണന;ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽപ്രതിഷേധ ധർണ്ണ നടത്തി

റേഷൻ മേഖലയോടുള്ള സർക്കാർ അവഗണന;ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ
പ്രതിഷേധ ധർണ്ണ നടത്തി 

























ഇരിട്ടി: റേഷൻ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. രണ്ടര മാസം കുടിശ്ശികയായ വേതനം അടിയന്തിരമായി അനുവദിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ മുഴുവൻ ആളുകൾക്കും നൽകുക, കെ ടി പി ഡി എസ്  നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.
റേഷൻ എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. പി. സുധീഷ് ഉദ്ഘാടനം ചെയ്തു. എ. ഗഫൂർ അധ്യക്ഷത വഹിച്ചു.
രാമകൃഷണൻ, കെ.ഡി. നാരായണനൻ, പി. ഷൈജ, എൻ. ദിവാകരൻ, പി.വി. ഷാജി, പി. സജി, പി.കെ. ബാലകൃഷ്ണൻ, ബാബു ഇരിട്ടി, എ.ടി. രാമൻ തുടങ്ങിയവർ സംസാരിച്ചു.