ദില്ലി: ഉത്തർ പ്രദേശിലെ സംബലിലുണ്ടായ സംഘർഷത്തിൽ സംബൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. സമാജ് വാദി പാർട്ടി എംപി സിയ ഉർ റഹ്മാനെതിരെയാണ് യുപി പൊലീസ് കേസെടുത്തത്. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പൊലീസിൻ്റെ പ്രതികരണം. അതേസമയം, സംഘർഷത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
സംബലിലെ പൊലീസ് വെടിവയ്പ്പിൽ 3 യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സംഘർഷത്തിനിടെ പരിക്കേറ്റ നിരവധിപേർ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം സംഭവത്തിൽ സുപ്രീം കോടതി കേസെടുക്കണം എന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സർവേയുടെ പേരിൽ ബിജെപി വർഗീയത പടർത്താൻ ആണ് ശ്രമിച്ചതെന്നും അഖിലേഷ് ആരോപിച്ചു. പൊലീസ് വെടിവയ്പ്പിൽ ഇന്നലെ 3 പേർ കൊല്ലപ്പെട്ടിരുന്നു. നൌമാന്, ബിലാല്, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ