തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെയടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു
തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെയടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്. ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും കൊലപ്പെടുത്തിയത്.