വിളക്കോട് ഗവ:യു. പി. സ്കൂൾ ശതാബ്‌ദി നിറവിൽ...
@ameen white
ഇരിട്ടി : തലമുറകൾ അക്ഷര വെളിച്ചം പകർന്ന വിളക്കോട് ഗവ:യു. പി. സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ നിറവിൽ.
1925 ൽ ഏകധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂൾ ത്രിതല പഞ്ചായത്തുകളുടെ ഇടപെടലും നാട്ട് കാരുടെയും അധ്യാപകരുടെയും നല്ല രീതിയിൽ ഉള്ള പ്രവർത്തന ഫലമായി 400 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി.
കായിക താരം കെ. എം. ഗ്രീഷ്മ.
ഡോക്ടർ വി. ശിവദാസൻ എം. പി. തുടങ്ങി നിരവധി പ്രതിഭ കൾ അക്ഷരം നുകർന്ന സ്കൂൾ ഇന്ന് നാടിന്റെയാകെ സാംസ്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്...
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 2025 മാർച്ച് 31 വരെ വിവിധ പരിപാടികളാണ് നടത്തുക.
പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം, കലാ കായിക മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
ആഘോഷങ്ങളുടെ മൂന്നോടിയായി നാളെ വൈകുന്നേരം മൂന്നു മണിക്ക് വിളംബര റാലി നടക്കും.
ഹാജിറോഡിൽ നിന്ന് ആരംഭിച്ചു വിളക്കോട് സമാപിക്കും.
നിശ്ചല ദൃശ്യങ്ങൾ - ദഫ് മുട്ട് -കോൽക്കളി -തുടങ്ങിയവയുടെ അകമ്പടിയോടെ നടക്കുന്ന റാലിക്ക് നൂറു കണക്കിനാളുകൾ പങ്കെടുക്കും..
വാർത്താ സമ്മേളനത്തിൽ സംഘടക സമിതി ഭാരവാഹികളായ
വി. വി. വിനോദ്, ബി. മിനി, കെ. വി. റഷീദ് പ്രധാനധ്യാപകൻ എം. പി. സിറാജുദ്ധീൻ, സി. ഹുസൈൻ, എം. കെ. കുഞ്ഞാലി, ഒമ്പാൻ ഹംസ, അബ്ദുൽ മജീദ്, പി. പി. മുസ്തഫ, സന്തോഷ്, പി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു..