കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി


കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി


കണ്ണൂരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയുടെ ഭര്‍ത്താവ് രാജേഷ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പൊലീസ് പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം.

ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവിനും പരിക്കേറ്റു.

ദിവ്യശ്രീയും രാജേഷും തമ്മില്‍ ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.