മരണം ക്രിക്കറ്റ് മത്സരത്തിനിടെ; ദുബൈയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
കൊച്ചി: ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആലുവ എസ്എന്‍ഡിപി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.