അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് 2015 മുതൽ 2022 വരെയുള്ള കാലയളവിൽ വിദൂരവിദ്യാഭ്യാസം വഴി ബിരുദ, ബിരുദാനന്തരബിരുദം നേടിയ വിദ്യാർഥികൾ നിയമപരിഹാരം തേടി സുപ്രിം കോടതിയിലേക്ക്. കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കൂട്ടായ്മയിലെ നാലുപേരാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2015 മുതൽ 2022 അക്കാദമിക വർഷം വരെയുള്ള കാലത്ത് അണ്ണാമലൈ സർവകലാശാല നടത്തിയ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകളുടെ അംഗീകാരം യു.ജി.സി റദ്ദാക്കിയിരുന്നു. 2022 മാർച്ചിലാണ് യു. ജി. സി. ഇതു സംബന്ധിച്ച് പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. ഈ കാലയളവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. 2015 മുതൽ 2022 അക്കാദമിക വർഷം വരെയുള്ള കാലത്ത് അണ്ണാമലൈ സർവകലാശാല നടത്തിയ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകളുടെ അംഗീകാരം യു.ജി.സി റദ്ദാക്കിയിരുന്നു. 2022 മാർച്ചിലാണ് യു. ജി. സി. ഇതു സംബന്ധിച്ച് പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. ഈ കാലയളവിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
യു.ജി.സി. മാനദണ്ഡങ്ങൾ ലംഘിച്ച് കോഴ്സ് നടത്തിയെന്ന കാരണത്താലാണ് വിദൂര വിദ്യാഭ്യാസകോഴ്സുകളുടെ അംഗീകാരം യു.ജി.സി. റദ്ദാക്കിയത്. സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന നിലയ്ക്ക് അണ്ണാമലൈക്ക് തമിഴ്നാടിന് പുറത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സ്റ്റഡി സെന്ററുകൾ നടത്താൻ അനുവാദമില്ല. എന്നാൽ 2015 മുതൽ 2022 വരെയുളള ഇയറുകളിൽ സർവകലാശാല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും സെന്ററുകൾ നടത്തിയിരുന്നു. ഇതു കൂടാതെ കോഴ്സ് നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികളും കിട്ടിയിരുന്നു. ബിരുദം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുന്നവർ, സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറിയവർ, പി.എസ്.സി ഉൾപ്പെടെ സെൻട്രൽ ഗവൺമെന്റ് ജോലി കളായ UPSC , SSC, SOUTHERN RAILWAY മറ്റു പല ഉദ്യോഗത്തിനും ലിസ്റ്റിൽ ഉള്ളവർ എന്നിങ്ങനെ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.
മദ്രാസ് ഹൈക്കോടതിയുടെ അനുമതി വാങ്ങിയാണ് അണ്ണാമലൈ സർവകലാശാല തമിഴ്നാടിന് പുറത്ത് സെന്ററുകൾ തുടങ്ങിയത്. എന്നാൽ യു.ജി.സി. ഇത് അംഗീകരിച്ചില്ല. ഇതോടെ സർവകലാശാല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2023 ജനുവരിയിൽ കോഴ്സുകൾക്ക് അംഗീകാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധി വന്നു. എന്നാൽ യു.ജി.സി ഈ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചു. ഇതോടെ കോഴ്സുകൾക്ക് അംഗീകാരം ആവശ്യപ്പെട്ട് വിദ്യാർഥികളും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
യു.ജി.സി, അണ്ണാമലൈ സർവകലാശാല, തമിഴ്നാട് സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് വിദ്യാർഥികൾ ഹർജി കൊടുത്തത്. 07-01-2025 ൽ ഈ കേസ് സുപ്രിംകോടതി പരിഗണിക്കും.
എന്നാൽ 2023 ൽ അണ്ണാമലൈക്ക് എ പ്ലസ്ഗ്രേഡ് കിട്ടിയതോടെ 27 വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം നൽകുകയും ചെയ്തു. 2024 ലും അണ്ണാമലൈ യൂണിവേഴ്‌സിറ്റി യ്ക്ക് 27 കോഴ്സുകൾ ക്കും യൂജിസി അംഗീകാരം ലഭിച്ചു.
സർവകലാശാലയുടെയും യു. ജി. സി.യുടെയും നിലപാട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായതെന്ന് സുപ്രിം കോടതിയിൽ ഹർജി നൽകിയ അമൽ ബി. ബാബു പറഞ്ഞു.