മുണ്ടക്കൈ പുനരധിവാസത്തിന് തിരിച്ചടി; ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു

മുണ്ടക്കൈ പുനരധിവാസത്തിന് തിരിച്ചടി; ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു

@ameen white

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ തടസ്സം. സർക്കാർ നിശ്ചയിച്ച പ്രകാരം നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു.

നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കല്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഈ നീക്കത്തിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളവും, എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം. കേസ് നടപടികളിൽ ഇരുകമ്പനികളുടെയും അർഹതയിൽ തർക്കം ഉന്നയിച്ചുള്ള രണ്ട് ഉപഹർജികളും ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ കോടതി ആവശ്യപ്പെട്ടാൽ എടുക്കുന്ന സ്ഥലത്തിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക നൽകാൻ തയ്യാറാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.