കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ വി​ദേ​ശ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; നാ​യ​ശ​ല്യം രൂ​ക്ഷ​മെ​ന്ന് യാ​ത്ര​ക്കാ​ർ‍

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ വി​ദേ​ശ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; നാ​യ​ശ​ല്യം രൂ​ക്ഷ​മെ​ന്ന് യാ​ത്ര​ക്കാ​ർ‍



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നിൽവച്ച് വിദേശ വനിതയ്ക്കു തെരുവുനായയുടെ കടിയേറ്റു. കോ​ഴി​ക്കോ​ടുനി​ന്ന് വന്ദേഭാരത് ട്രെയിനിൽ കൊ​ച്ചി​യി​ലേ​ക്കു പു​റ​പ്പെ​ടാ​ന്‍ ഒ​രു​ങ്ങു​ക​യാ​യി​രു​ന്ന 14 അം​ഗ ജ​ര്‍​മ​ന്‍ വി​നോ​ദയാത്രാ സം​ഘ​ത്തി​ലെ ആ​സ്ട്രി​ച്ച് എ​ന്ന വ​നി​ത​യ്ക്കാ​ണു തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 4.20ന് ആ​ണു സം​ഭ​വം. റെ​യി​ല്‍​വേ പോ​ലീ​സ് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ​ശേ​ഷം അവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നിൽ തെ​രു​വു​നാ​യ​്ക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറഞ്ഞു. പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന നാ​യ​്ക്ക​ളെ ത​ട്ടി ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാണെന്നും യാ​ത്ര​ക്കാ​ര്‍. ‍