ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും

ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും





















ഇരിട്ടി: ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ഉ ദ്ഘാടനവും സാംസ്കാരി ക സമ്മേളനവും ശനി, ഞാ യർ ദിവസങ്ങളിൽ ആറളം താഴത്തെ അങ്ങാടിയിൽ നടക്കും. ജീവകാരുണ്യ പ്ര വർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ ആംബുലൻസ് നവാസ് മന്നാനി ഉസ്താദ് പനവൂർ ഉദ്ഘാടനം ചെ യ്യും. സാംസ്കാരിക സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെ യ്യും. അബൂബക്കർ ചെറിയ കോയ തങ്ങൾ സമ്മനദാനവും സ്നേഹാദരവും നിർവഹിക്കും. ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം യഹ്‌യ ബാഖവി പുഴക്കര ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ നാസർ പൊയിലൻ, പി.പി. അഷ്റഫ്, പി. ഇബ്രാഹിം, അസീസ് പാലക്കി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.