വകവരുത്തുമെന്ന് ശബ്ദ സന്ദേശം അയച്ചു വീട്ടിലെത്തി; യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; തടയാന്‍ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്ക്; വടകരയില്‍ യുവാവ് അറസ്റ്റില്‍

വകവരുത്തുമെന്ന് ശബ്ദ സന്ദേശം അയച്ചു വീട്ടിലെത്തി; യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; തടയാന്‍ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്ക്; വടകരയില്‍ യുവാവ് അറസ്റ്റില്‍



കോഴിക്കോട്: ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വടകര ചെമ്മരത്തൂരിലാണ് സംഭവം നടന്നത്. ചെമ്മരത്തൂര്‍ സ്വദേശി അനഘയുടെ ഇരു കൈകള്‍ക്കും വെട്ടേറ്റു. സംഭവത്തില്‍ ഭര്‍ത്താവ് ഷനൂബിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. അനഘയെ ചെമ്മരത്തൂരിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഭര്‍ത്താവ് ഷാനൂബ് ആക്രമിച്ചത്. വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് പലര്‍ക്കും ഓഡിയോ സന്ദേശം അയച്ചിരുന്നെന്ന് അനഘ പറഞ്ഞു. വൈകിട്ട് ഇയാള്‍ കത്തിയും കൊടുവാളുമായെത്തി അക്രമം നടത്തുകയായിരുന്നു. അനഘയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മൂമ്മ മാതുവിനും പരിക്കേറ്റു. അക്രമണത്തിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഷനൂബിനെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു