ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. (actor siddique)
അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം സമർപ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.