ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം  

































കണ്ണൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി അഡ്വ. സജീവ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു (Ezharakund Waterfalls). ടൂറിസം കേന്ദ്രത്തിനുള്ള ഹരിത സർട്ടിഫിക്കറ്റ് എം.എൽഎ വിതരണം ചെയ്തു. ഏഴരക്കുണ്ട് വാട്ടർഫാൾസ് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം, ട്രക്കിങ്ങ്പാത്ത് നവീകരണം എന്നിവയ്ക്കുള്ള ഫണ്ട് എംഎൽഎ ചടങ്ങിൽ പ്രഖ്യാപിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഡിടിപിസി ജില്ലാ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ്, അസി.സെക്രട്ടറി ബിജോയ് മാത്യു, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, പി.പി സുകുമാരൻ, വി.ഇ.ഒ അജീഷ്, കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാദർ പോൾ വള്ളോപ്പള്ളി, പൊട്ടം പ്ലാവ് സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോസഫ് ആനചാരിൽ, പൊട്ടൻ പ്ലാവ് മുത്തപ്പൻ ക്ഷേത്ര സമിതി പ്രസിഡന്റ് വി.കെ വാസുദേവൻ നായർ, വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോയ് ജോൺ കുറിച്ചിയേൽ, കുടിയാന്മല യൂണിറ്റ് കെ.വി.വി.ഇ.എസ് സെക്രട്ടറി ബെന്നി, ഏഴരക്കുണ്ട് വാട്ടർഫാൾസ് മാനേജർ സെബാസ്റ്റ്യൻ മാത്യു,ആഗ്നസ് എബി കുട്ടിക്കാനായിൽ എന്നിവർ സംസാരിച്ചു