‘കണ്ണൂർ കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു’: ചീഫ് സെക്രട്ടറിയോട് അതൃപ്തി അറിയിച്ച് IAS അസോസിയേഷൻ

‘കണ്ണൂർ കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു’: ചീഫ് സെക്രട്ടറിയോട് അതൃപ്തി അറിയിച്ച് IAS അസോസിയേഷൻ

@ameen white
 


കണ്ണൂർ: എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ കളക്ടറായ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നെന്ന് പറഞ്ഞ് ഐ എ എസ് അസോസിയേഷൻ.(IAS Association On Kannur ADM’s death)

ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. കളക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്ന കാര്യത്തിലുൾപ്പെടെ പരിമിതിയുണ്ടെന്ന് പറയുന്ന ഇവർ, ചെയ്യാത്ത തെറ്റിൻ്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കുന്നുവെന്നും ആരോപിക്കുന്നു.

ചീഫ് സെക്രട്ടറി അസോസിയേഷൻ്റെ പൊതുവികാരം സർക്കാരിനെ അറിയിക്കാനാണ് സാധ്യത.

നവീൻ ബാബു തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് അരുൺ കെ വിജയൻ. കാര്യങ്ങൾ പുറത്തുവരട്ടെയെന്ന് പ്രതികരിച്ച അദ്ദേഹം, നവീൻ ബാബുവിൻ്റെ കുടുംബം തനിക്കെതിരായി ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും വ്യക്തമാക്കി.