എടൂരില്‍ മരിയന്‍ സന്ധ്യ വെള്ളിയാഴ്ച വൈകിട്ട് 4 ന്; തീര്‍ഥാടന ജപമാല യാത്ര 7.45 ന്
ഇരിട്ടി : തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ചെമ്പേരി ലൂര്‍ദ്ദ്മാതാ ബസിലിക്കയിലേക്കുള്ള മരിയന്‍ തീര്‍ഥാടനം എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 7.45 ന് ആരംഭിക്കും. തീര്‍ഥാടന യാത്രയ്ക്ക് മുന്നോടിയായുള്ള മരിയന്‍സന്ധ്യ വൈകിട്ട് നാലിന് തുടങ്ങും. 6.30 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. എടൂര്‍ ഫൊറോനയില്‍ നിന്ന് 1200 വിശ്വാസികള്‍ യാത്രയില്‍ പങ്കെടുക്കും. തീര്‍ഥാടന യാത്രയുടെ ഒരുക്കങ്ങള്‍ ഫൊറോന കൗണ്‍സില്‍ നിര്‍വാഹക സമിതിയോഗം വിലയിരുത്തി. ഫൊറോന വികാരിമാരും ചര്‍ച്ച നടത്തി.
30 കിലോമീറ്റര്‍ ദൂരത്തില്‍ കാല്‍നടയായുള്ള തീര്‍ഥാടനത്തില്‍ മുഴുവന്‍ സമയവും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും ഫൊറോന വികാരിമാരും പ്രസിഡന്റുമാരും നേതൃത്വം നല്‍കും. എടൂരില്‍ നിന്ന് പുറപ്പെടുന്ന മരിയന്‍ തീര്‍ഥാടന യാത്രയില്‍ മാടത്തില്‍ വെച്ച് കുന്നോത്ത് ഫൊറോനയില്‍ നിന്നുള്ള 1050 പേരുടെ സംഘം ചേരും. വിളമന വഴി ഉളിക്കലില്‍ എത്തും. 20 മിനിറ്റ് വിശ്രമം. ഉളിക്കലില്‍ നിന്ന് നെല്ലിക്കാംപൊയില്‍ ഫൊറോനയില്‍ നിന്നും മണിക്കടവ് ഫൊറോനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വിശ്വാസികളും ഒപ്പം ചേരും. 9.30 ന് തീര്‍ഥാടന യാത്ര തുടരും. പയ്യാവൂര്‍ കണ്ടകശ്ശേരി പള്ളിയില്‍ എത്തുമ്പോള്‍ 20 മിനിറ്റ് വിശ്രമം. ചെമ്പേരി എന്‍ജിനീയറിങ് കോളജില്‍ എത്തിയ ശേഷം പുലര്‍ച്ചെ 4 ന് ചെമ്പേരി ബസിലിക്കയിലേക്ക് യാത്ര തുടരും. 5 ന് ചെമ്പേരി ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപനം.
കാല്‍നട യാത്രയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവസരം. ഗതാഗത തടസം ഉണ്ടാക്കാത്ത വിധം റോഡിന്റെ ഒരു വശം മാത്രം ഉപയോഗപ്പെടുത്തണമെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആംബുലന്‍സ്, മെഡിക്കല്‍, വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ഫൊറോന കൗണ്‍സില്‍ നിര്‍വ്വാഹകസമിതി യോഗം സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ചെടിക്കുളം പള്ളി വികാരി ഫാ.പോള്‍ കണ്ടത്തില്‍, കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി അസി. വികാരി ഫാ.എബിന്‍ മുള്ളന്‍കുഴിയില്‍, സിസ്റ്റര്‍ ജസി ജോസഫ് (കീഴ്പ്പള്ളി), സിസ്റ്റര്‍ ഡിവിന, സിസ്റ്റര്‍ ധന്യ, ബിജി റെജി, ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരായ സി.ജെ. ജോസഫ് ചെമ്പോത്തനാടിയില്‍ (എടൂര്‍), ജോസഫ് ഞാമത്തോലില്‍ (കരിക്കോട്ടക്കരി), സിബി ഇടിമണ്ണില്‍ (വെളിമാനം), ജോസ് പ്രകാശ് (കീഴ്പ്പള്ളി), മൈക്കിള്‍ തടത്തിമാക്കല്‍ (വട്ട്യറ), സണ്ണി മേനാച്ചേരി (ഉരുപ്പുംകുറ്റി), മാങ്ങോട് ട്രസ്റ്റി ബേബി പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന വികാരിമാരായ ഫാ.തോമസ് വടക്കേമുറിയില്‍ (എടൂര്‍), ഫാ.ജോസഫ് കാവനാടി (നെല്ലിക്കാംപൊയില്‍), ഫാ.പയസ് പടിഞ്ഞാറെമുറിയില്‍ (മണിക്കടവ്), ഫാ.സെബാസ്റ്റ്യന്‍ മുക്കിലക്കാട്ട് (കുന്നോത്ത്) എന്നിവരുടെ നേതൃത്വത്തില്‍ അതത് ഫൊറോന കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ വിലയിരുത്തി.