എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’

എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം; 71 മരണം, ‘വളവ് വീശിയെടുക്കുന്നതിനിടയിൽ പാലം കണ്ടില്ല’


എതോപ്യയിൽ ട്രാക്ക് നദിയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 71 മരണം. ആളുകളെ കുത്തി നിറച്ച് പോയ ട്രക്കാണ് അപകടത്തിൽ പെട്ടത്. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ വളവ് വീശിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 68 പുരുഷൻമാരും 3 സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. തെക്കൻ സിഡാമ പ്രാദേശിക ഭരണകൂട വക്താവാണ് അപകട വിവരം വ്യക്തമാക്കിയത്. അതേസമയം 71 ഓളം പേർ കൊല്ലപ്പെട്ടതായാണ് തിങ്കളാഴ്ച പ്രാദേശിക ഭരണകൂട വക്താവ് വോസ്നിലേ സൈമൺ വിശദമാക്കിയിട്ടുള്ളത്.

മുകൾ വശം തുറന്ന നിലയിലുള്ള ട്രക്ക് തലകീഴായാണ് നദിയിലേക്ക് മറിഞ്ഞത്. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബോണയിലെ ജനറൽ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിരവധി വളവുകളും തിരിവുകളും ഉള്ള റോഡിൽ ട്രെക്ക് ഡ്രൈവർ പാലം ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് വാഹനം നദിയിലേക്ക് പതിക്കുകയായിരുന്നു.