കണ്ണൂർ വിമാനത്താവളത്തിൽ വാഹന പാർക്കിംഗിന് ഇനി ഫാസ്ടാഗ് സംവിധാനം

കണ്ണൂർ വിമാനത്താവളത്തിൽ വാഹന പാർക്കിംഗിന് ഇനി ഫാസ്ടാഗ് സംവിധാനം


കണ്ണൂർ വിമാനത്താവളത്തിൽ ആറാം വാർഷിക ദിനത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം നിലവിൽവന്നു. കിയാൽ എംഡി സി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതുവഴി ടോൾ ബൂത്തിലുള്ള കാത്തിരിപ്പ് ഒഴിവാക്കാം.

വിമാനത്താവളത്തിലേക്ക് വാഹനം കയറുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും കാമറ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പകർത്തുകയും ടോൾ തുക അറിയിക്കുകയും ചെയ്യും.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പണം നേരിട്ട് ടോൾ ബൂത്തിൽ അടക്കാനും കഴിയും.