വിളക്കോട് സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
നാളെ ജയിലിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് തൂങ്ങിമരണം
- ഇരിട്ടി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ ഇരിട്ടിയില്‍ സൈനുദ്ദീനെ(26) വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. സിപിഎം പ്രവര്‍ത്തകനായ ഇരിട്ടി പയഞ്ചേരി വാഴക്കാടന്‍ വിനീഷി(32)നെയാണ് പയഞ്ചേരി മുക്ക് വായനശാല പ്രദേശത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരോള്‍ കാലാവധി കഴിഞ്ഞ് നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയായിരുന്നു തൂങ്ങിമരണം. പോലിസ് സ്ഥലത്തെത്തി മൃതദേഹം പരിശോധനകള്‍ക്കായി കൊണ്ടുപോയി.