ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, യാത്രക്കാരന് പരിക്ക്
തൃശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തില്‍ യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.