പൊറോട്ട കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
@noorul ameen
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പൊറോട്ട (porota) കഴിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട് (Medical student dies ).കോയമ്പത്തൂർ തുടിയലൂരിനടുത്ത് തോപ്പപ്പട്ടി ഡിവിഷനിലെ പേൾലാൻഡ്‌സിലെ താമസക്കാരനായ ത്യാഗരാജന്റെ മകൾ കീർത്തന എന്ന 22 വയസ്സുകാരിയാണ് മരിച്ചത്.കർപ്പഗം മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് പഠിക്കുകയായിരുന്നു. ഇന്നലെ രാത്രി പൊറോട്ട കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു.
ഇന്ന് രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും കീർത്തന എണീക്കാതെ വന്നതോടെ വീട്ടുകാർ മുറിയിൽ എത്തി നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്.മാതാപിതാക്കൾ ഉടൻ തന്നെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ കീർത്തനയെ കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു. സംഭവത്തിൽ ദുടിയലൂർ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ കഴിച്ച പൊറോട്ട എവിടെയാണ് തയാറാക്കിയതെന്നും ഇതിൽ മായം ചേർത്തിട്ടുണ്ടോയെന്നും പൊലീസ് പല കോണുകളിൽ നിന്നും അന്വേഷിക്കുന്നുണ്ട്