മൈസൂരിലെ ഒരു റോഡിന്റെ പേരുമാറ്റി തന്റെ പേരിട്ടു ; കര്‍ണാടകാ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം

മൈസൂരിലെ ഒരു റോഡിന്റെ പേരുമാറ്റി തന്റെ പേരിട്ടു ; കര്‍ണാടകാ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം


ബംഗലുരു: മൈസൂരിലെ ഒരു റോഡിന് തന്റെ പേര് നല്‍കിയതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരേ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി രംഗത്ത്. മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രിന്‍സസ് റോഡ് എന്ന് വിളിക്കുന്ന 1.5 കിലോമീറ്റര്‍ കെആര്‍എസ് റോഡിന്റെ പേര് മാറ്റാനാണ് നിര്‍ദേശം. ഈ റോഡിന് സിദ്ധരാമയ്യ ആരോഗ്യ റോഡ് എന്നാക്കി മാറ്റിയതാണ് വിവാദം.

വോഡയാര്‍ പണികഴിപ്പിച്ച നഗരത്തിലെ റോഡിന് മുഖ്യമന്ത്രി തന്റെ പേര് നല്‍കിയത് അനുചിതമാണെന്ന് ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര വിമര്‍ശിച്ചു. അധികാരത്തിലിരുന്ന് റോഡിന് തന്റെ പേരിടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയ്ക്ക് എന്ത് ധാര്‍മ്മികതയാണ് ഉള്ളതെന്ന് അദ്ദേഹം എക്‌സില്‍ ചോദിച്ചു. അതേസമയം എന്തു കാര്യത്തെയും എതിര്‍ക്കലാണ് ബിജെപിയുടെ പണിയെന്നാണ് സിദ്ധരാമയ്യയുടെ മറുപടി.

എംസിസി ഒരു റോഡിന്റെ പേര് മുഖ്യമന്ത്രിയുടെ പേരു മാറ്റുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ കെആര്‍എസ് റോഡിന്റെ പേര് നിലനിര്‍ത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. 1904-ല്‍ ക്ഷയരോഗം ബാധിച്ച് കൃഷ്ണരാജമ്മണി മരിച്ചതിനാലാണ് ഈ റോഡിന് പ്രിന്‍സസ് റോഡ് എന്ന് പേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മൈസൂരു-കുടക് മുന്‍ എംപി പ്രതാപ് സിംഹ ഈ നീക്കത്തെ സ്വാഗതം ചെയ്തു.