കീഴൂർ വില്ലേജ് ഓഫീസ് കാര്യാലയം നാഥനില്ലാത്ത അവസ്ഥ : പരിഹാരം കണ്ടെത്തണം - മുസ്ലിം ലീഗ്

കീഴൂർ വില്ലേജ് ഓഫീസ് കാര്യാലയം നാഥനില്ലാത്ത അവസ്ഥ : പരിഹാരം കണ്ടെത്തണം - മുസ്ലിം ലീഗ് 































.

ഇരിട്ടി: കീഴൂർ വില്ലേജ് ഓഫീസ് കാര്യാലയത്തിൽ ഓഫീസർ  സ്ഥിരമായ് ഇല്ലാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണെന്നും പല  ആവശ്യങ്ങൾക്കായ് എത്തുന്ന ജനത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പരാതികൾ ഉയരുന്ന സാഹചര്യം നിലനിൽക്കുകയാണെന്നും
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
വില്ലേജ് ഓഫീസർ ലീവിൽ പോയപ്പോൾ പകരം മറ്റൊരുവില്ലേജ് ഓഫീസർക്ക് ചാർജ്ജ് കൊടുത്തെങ്കിലും ഒരിക്കൽ പോലും ഓഫിസിൽ ഹാജരാകാത്ത  നിലയാണ്.
 പൊതുജനത്തിൻ്റെ അടിയന്തര ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ട സ്ഥാപനം ഇപ്പോൾ നാഥനില്ല കളരിയായിരിക്കുകയാണ്.
ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പൊതു ജനങ്ങളെ അണിനിരത്തി ശക്തമായ സമരമാർഗ്ഗം സ്വീകരിക്കുമെന്നും  യോഗം മുന്നറിയിപ്പ് നൽകി.
മുസ്ലിം ലീഗ് പേരാവൂർ നിയോജക  മണ്ഡലം പ്രസിഡൻ്റ് എം എം മജീദ് അധ്യക്ഷത വഹിച്ചു
 ഓമ്പാൻ ഹംസ
 എം കെ ഹാരിസ്, ഖാദർ ഉളിയിൽ ഇബ്രാഹിംപൊയിലൻ, ഹാരിസ് പുഴക്കര . കെ വി റഷീദ്. യുപി  മുഹമ്മദ് 
പി വി ഇബ്രാഹിം , ഇ.കെ അബ്ദുൾ റഹ്മാൻ  .എം ഗഫൂർ മാസ്റ്റർ, എൻ മുഹമ്മദ്   സംസാരിച്ചു.