വ്യാപാരി സമിതി പാർലമെന്റ്‌ മാർച്ചും സംസ്ഥാന ജാഥയും;ഇരിട്ടിയിൽ സംഘാടകസമിതി രൂപീകരിച്ചു

വ്യാപാരി സമിതി പാർലമെന്റ്‌ മാർച്ചും സംസ്ഥാന ജാഥയും;
ഇരിട്ടിയിൽ സംഘാടകസമിതി രൂപീകരിച്ചു 




























ഇരിട്ടി: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പതിനാലിന ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13ന്‌ നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്റെ മുന്നോടിയായുള്ള സംസ്ഥാന ജാഥക്ക്‌ ജനുവരി 14ന്‌ വൈകിട്ട്‌ 4ന്‌ ഇരിട്ടിയിൽ വരവേൽപ്പ്‌ നൽകും. ജാഥയെ സ്വീകരിക്കാൻ ഇരിട്ടിയിൽ സംഘാടക സമിതിയായി. രൂപീകരണയോഗം സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ സഹദേവൻ ഉദ്‌ഘാടനം ചെയ്തു. പി പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഒ വിജേഷ്, ഡോ. ജി ശിവരാമകൃഷ്ണൻ, എ അസൂട്ടി, വി ജി സുനിൽ, കെ പി  വേണുഗോപാൽ, പി കെ ദിനേശൻ അബ്ദുൾറസാഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ശ്രീലത(ചെയർമാൻ),
എ അസൂട്ടി (വൈസ് ചെയർമാൻ), ഒ വിജേഷ്(കൺവീനർ), ഡോ. ജി ശിവരാമകൃഷ്ണൻ(ജോ. കൺവീനർ), അബ്ദുൾറസാക്ക്(ട്രഷറർ).