വൈദ്യുതി വിലവർദ്ധനവിൽ പ്രതിഷേധിച്ചു
@noorul ameen 
ഇരിട്ടി :   വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ എകെസിസി കുന്നോത്ത് ഫൊറോനാ ഇടവകാ യൂണിറ്റ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.വർദ്ധിച്ച വൈദ്യുതി നിരക്ക് ഗാർഹിക ഉപഭോക്താക്കളെയും കർഷകരേയും ദോഷകരമായി ബാധിക്കും.വിലക്കയറ്റം കൊണ്ട്  പൊറുതി മുട്ടിയ കേരള ജനതയ്ക്ക് വൈദ്യുതി വിലവർദ്ധനവ് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളെ ശികഷിക്കുന്നത് തകച്ചും അന്യായമാണ്.വിലവർദ്ധനവ് പിൻവലിച്ച് ജനങ്ങളെ കടുത്ത സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് മോചിപ്പക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.ഫൊറൊനാ അസി.വികാരി റവ.ഫാ. തോമസ് പാണാക്കുഴി
 യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.വി.ജോസഫ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഗ്ലോബൽ സമിതിയംഗം ബെന്നി പുതിയാമ്പുറം,സെബാസ്റ്റ്യൻ കക്കാട്ടിൽ,വർക്കി തുരുത്തിമറ്റത്തിൽ,മാത്യു .സി.ടി, ജീനമാത്യു,
രഞ്ജന വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു
 
