വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. വോട്ടർമാരോട് നന്ദി പറഞ്ഞുകൊണ്ടുള്ള പര്യടനത്തിന്റെ ഭാഗമായി ഇന്ന് മനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. ഇന്നലത്തെ കളക്ട്രേറ്റ് മാര്‍ച്ചിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചേക്കും.
രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം ഒരുക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടേക്കാലിന് സുല്‍ത്താന്‍ ബത്തേരിയിലും, ഒന്നരയ്ക്ക് കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് ഇന്നലെ നടന്ന വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക സന്ദര്‍ശിച്ചേക്കും.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. രാത്രി യാത്രാ പ്രശ്‌നവും വന്യജീവി പ്രശ്‌നങ്ങളും തനിക്ക് അറിയാമെന്നും പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി ജനങ്ങളോട് പറഞ്ഞു.
തുടര്‍ന്ന് വൈകിട്ട് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്നലെ തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളില്‍ പ്രിയങ്കയ്ക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്