@noorul ameen
ആലപ്പുഴ കളർകോട് വാഹനാപകടത്തിന് ഇടയാക്കിയ കാർ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറോടിച്ച ഗൌരീശങ്കർ കാർ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിൾ പേ ചെയ്തതിൻ്റെ തെളിവ് ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ, കാർ വാടകക്കല്ല സൗഹൃദത്തിൻ്റെ പേരിലായിരുന്നു നൽകിയതെന്ന് വാഹന ഉടമ മൊഴി നൽകിയിരുന്നു. ഈ വാദങ്ങളെ പൊളിക്കുന്നതാണ് പുതിയ കണ്ടെത്തൽ. സംഭവത്തിൽ കാറോടിച്ച ഗൌരീശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത് എന്ന പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗൌരീശങ്കറിനെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇതിനൊപ്പം കേസിൽ നേരത്തെ പ്രതി ചേർക്കപ്പെട്ടിരുന്ന കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ആലപ്പുഴ സൗത്ത് പൊലീസ് ആണ് വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്