ലക്‌നോ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൗനി അമാവാസി ചടങ്ങുകള്‍ക്കിടെയാണ് സംഭവം. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലര്‍ച്ചെ 1.30 ഓടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തെതുടര്‍ന്ന് അമൃത് സ്‌നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.