കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം: പശുവിനെ കൊന്നു തിന്നു.
പെരുന്തട്ടയിൽ കോഫീബോർഡ് തോട്ടത്തിന് സമീപം കടുവയെന്ന് സംശയിക്കുന്ന വന്യജീവി പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.
സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്.
എന്നാൽ പശുവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.