ആറളത്തും,കൊട്ടിയൂരിലും പുലിയെ തുറന്നു വിടില്ല; കോൺഗ്രസിന്റെ പ്രതിഷേധത്തിനൊടുവിൽ കൊട്ടിയൂർ റേഞ്ചറുടെ രേഖാമൂലമുള്ള ഉറപ്പ്
ഇരിട്ടി : ഇന്ന് രാവിലെ കാക്കയങ്ങാട് ടൗണിന്
സമീപത്ത്നിന്നും വനപാലകർ പിടികൂടിയ പുള്ളിപ്പുലിയെ ജനവാസ മേഖലയിൽ തുറന്ന് വിടുമെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ജനവാസ മേഖലയിൽനിന്നും പിടികൂടിയ പുലിയെ ആറളം RRT ഓഫീസിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് കോൺഗ്രസ് പ്രതിഷേധവുമായി ഓഫീസിലേക്ക് എത്തിയത്.
പുലിയെ ആറളം വന്യജീവി സാങ്കേതത്തിലോ കൊട്ടിയൂർ മേഖലയിലോ തുറന്നുവിടുമെന്ന അഭ്യൂഹം പൊതുജനത്തിന് വലിയ ആശങ്കൾക്ക് വഴിവെച്ചിരുന്നു.
ചർച്ചകൾക്കൊടുവിൽ ഡിഎഫ്‌ഒയുടെ നിർദ്ദേശ പ്രകാരം, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, കൊട്ടിയൂർ, കണ്ണവം, ആറളം എന്നീ വന്യജീവി സാങ്കേതത്തിൽ തുറന്നുവിടില്ല എന്ന രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് അവസാനിപ്പിച്ചത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വേലായുധൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ പി എ നസീർ, ജുബിലീ ചാക്കോ, കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്, ജനറൽ സെക്രട്ടറിമാരായ ബൈജു വര്ഗീസ്, സാജു യോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പാൽ ഗോപാലൻ, വി ശോഭ, ഷിജി നടുപറമ്പിൽ, ആറളം മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട്,
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്‌സൺ, നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജിജോ അറയ്
ക്കൽ, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ കേളകം, ആറളം ബൂത്ത് പ്രസിഡൻ്റ് സുരേഷ് തുടങ്ങിയവ നേതൃത്വം നൽകി.