മാനന്തവാടി ടൗണിലെമലയോര ഹൈവേ റോഡ് വികസനം;നാളെ മുതൽ ഗതാഗതനിയന്ത്രണം
നിയന്ത്രണങ്ങൾ;
കോഴിക്കോട് നാലാം മൈൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ്റ്റാൻറിൽ ആളെ ഇറക്കി അവിടെ നിന്നും തന്നെ ആളുകളെ കയറ്റി ടൌണിൽ പ്രവേശിക്കാ തെ നാലാം മൈൽ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
- കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്കി ആളെ ഇറക്കി പോസ്റ്റ് ഓഫീസ് താഴെയങ്ങാടി വഴി തന്നെ തിരിച്ചുപോകേണ്ടതാണ്.
. മൈസൂർ റോഡ്, തലശ്ശേരി റോഡ്, വള്ളിയൂർക്കാവ് എന്നീ ഇടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്ക് താഴെയങ്ങാടി വഴി ബസ്റ്റാൻറിൽ പോവുക യും അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതുമാണ്.
- മാനന്തവാടി ടൌണിൽ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങൾ, തലശ്ശേരി ഭാഗ ത്ത് നിന്നും വരുന്ന വാഹനങ്ങൾ എരുമത്തെരുവ് – ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂർക്കാവ് റോഡിൽ പ്രവേശിച്ച് പനമരം ഭാഗത്തേക്ക് പോകേണ്ടതാണ്.
. കൊയിലേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വള്ളിയൂർക്കാവ്-ചെറ്റപ്പാലം ബൈപ്പാസിലൂടെ തലശ്ശേരി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
മാനന്തവാടി ടൌണിലെ തലശ്ശേരി റോഡിലെ ഓട്ടോ സ്റ്റാൻറ്, ഗാന്ധിപാർക്കിലെ ഓട്ടോ സ്റ്റാൻറ്, താഴെയങ്ങാടി ഓട്ടോ സ്റ്റാൻറ് എന്നിവ തൽക്കാലം പ്രവർത്തി തീരുന്നത് വരെ മറ്റ് സ്റ്റാൻറുകളിൽ വെച്ച് സർവ്വീസ് നടത്തേണ്ടതാണ്