കേരള ഹൗസ് ആക്രമണം: വി ശിവദാസൻ MP അടക്കമുള്ള 10 പ്രതികളെ വെറുതേവിട്ട് കോടതി
ന്യൂഡല്‍ഹി: കേരള ഹൗസ് ആക്രമണത്തിൽ വി ശിവദാസൻ എം പി ഉൾപ്പെടെയുള്ള 10 പ്രതികളെ കോടതി വെറുതേവിട്ടു. നടപടി ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ്.(Kerala House attack case )
കേസ് 2013ല്‍ നടന്ന സോളാര്‍ സമരവുമായി ബന്ധപ്പെട്ട പ്രതിഷേത്തിനെതിരെ ആയിരുന്നു. ഇനിയും തിരിച്ചറിയാത്ത 14 പ്രതികൾ കേസിൽ വിചാരണ നേരിടണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അക്കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ കോലം കേരള ഹൗസിൻ്റെ കാർ പോർച്ചിൽ കത്തിച്ചത് കേരള ഹൗസ് കത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് കാട്ടിയാണ് കേസെടുത്തത്.