എൽഡിഎഫ്‌ വാഹനജാഥക്ക്‌ സമാപനം;ഉളിക്കൽ പഞ്ചായത്തോഫീസ്‌ മാർച്ച്‌ 18ന്‌

എൽഡിഎഫ്‌ വാഹനജാഥക്ക്‌  സമാപനം;
ഉളിക്കൽ പഞ്ചായത്തോഫീസ്‌ മാർച്ച്‌ 18ന്‌






































































ഉളിക്കൽ: പഞ്ചായത്ത്‌ ഭരണ കെടുകാര്യസ്ഥതക്കെതിരെ  എൽഡിഎഫ്‌ 18ന് നടത്തുന്ന പഞ്ചായത്തോഫീസ് മാർച്ചിന്റെ പ്രചരണമുയർത്തി മൂന്ന്‌ ദിവസങ്ങളായി പര്യടനം നടത്തിയ കെ. ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ വാഹന ജാഥ പരിക്കളത്ത്‌ സമാപിച്ചു. ഞായറാഴ്‌ച മണിക്കടവിൽ ജാഥാ പര്യടനം കേരള കോൺഗ്രസ്സ് എം ജില്ലാ വൈസ് പ്രസിഡന്റ് ജെയ്സൺ ജീരകശ്ശേരി ഉദ്‌ഘാടനം ചെയ്തു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ. ജി. ദിലീപ്, മാനേജർ കെ. ആർ. ലിജുമോൻ, വൈസ് ക്യാപ്ടൻമാരായ ടി .എൽ. ആന്റണി, ബാബുരാജ് ഉളിക്കൽ, എൽഡിഎഫ്‌ നേതാക്കളായ ഇ. എസ്. സത്യൻ, കോമള ലക്ഷ്മണൻ, പി. കെ. ശശി, പി. വി. ഉഷാദ്, ബാബു ഐസക്, ആർ. സുജി, ഷൈമ ഷാജു, മിനി ഈറ്റിശ്ശേരി, പി. എ. നോബിൻ, രാമകൃഷ്ണൻ കോയാടാൻ, പ്രദീപൻ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു. പരിക്കളത്ത് ചേർന്ന സമാപന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി .വി. ഉഷാദ്‌ അധ്യക്ഷനായി. പായം ബാബുരാജ് സംസാരിച്ചു. അശാസ്‌ത്രീയ വാർഡ്‌ വിഭജനം റദ്ദാക്കുക, അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, ബസ്റ്റാൻഡുകൾ അടക്കമുള്ള പൊതു വികസന പദ്ധതികളിലെ മുരടിപ്പ്‌ അവസാനിപ്പിക്കുക, ശുചീകരണ, മാലിന്യനിർമാർജന പദ്ധതികൾ കുറ്റമറ്റ നിലയിൽ നടപ്പാക്കുക, കത്താത്ത തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക, പഞ്ചായത്ത്‌ സ്‌റ്റേഡിയം പദ്ധതി സ്ഥലമെടുപ്പിൽ ഉയർന്ന അഴിമതി വിവാദം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ 18ന്‌ എൽഡിഎഫ്‌  പഞ്ചായത്തോഫീസ്‌ മാർച്ച്‌.