പൂക്കോയ തങ്ങൾ ഹോസ്പിസ് - സഹചാരി റിലീഫ് സെൽ നേതൃത്വത്തിൽ മുഴക്കുന്നിൽ ആരംഭിക്കുന്ന പാലിയേറ്റിവ് ഹോം കെയറിന്റെ ഉദ്‌ഘാടനം 19, 20 ബുധൻ , വ്യാഴം ദിവസങ്ങളിൽ നടക്കും
ഇരിട്ടി: പൂക്കോയ തങ്ങൾ ഹോസ്പിസ് - സഹചാരി റിലീഫ് സെൽ നേതൃത്വത്തിൽ മുഴക്കുന്നിൽ ആരംഭിക്കുന്ന പാലിയേറ്റിവ് ഹോം കെയറിന്റെ ഉദ്‌ഘാടനം 19, 20 ബുധൻ , വ്യാഴം ദിവസങ്ങളിലായി മുഴക്കുന്ന് ശംസുൽ ഉലമാ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്‌ഘാടനത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 7 മണിക്ക് അബ്ദുല്ല സലിം വാഫിയുടെ മത പ്രഭാഷണം നടക്കും. സയ്യിദ് അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്‌ഘാടനം ചെയ്യും.
വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റിവ് ഹോംകെയർ സമർപ്പണവും പൊതു സമ്മേളനവും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.
സഹചാരി റിലീഫ് സെൽ ചെയർമാൻ പി. ആബു അധ്യക്ഷത വഹിക്കും.
ഡോ. എം എ അമീറലി വിഷയാവതരണവും ശൈഖുനാ ഉമർ മുസ്ല്യാർ കൊയ്യോട് അനുഗ്രഹ ഭാഷണവും ഹോംകെയർ വാഹന ഫ്ലാഗോഫ്ഉം നിർവഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ ഭാഷണം നടത്തും. അഡ്വ: സണ്ണി ജോസഫ് എം എൽ എ ,അബൂബക്കർ ഹാജി ബ്ലാത്തൂർ,
അൻസാരി തില്ലങ്കേരി ,നസീർ നല്ലൂർ,അബ്ദുൽ റഷീദ് സഅദി , വി വി വിനോദ് , ഒമ്പാൻ ഹംസ ,ടി കെ ഷരീഫ് ഹാജി ഉൾപ്പെടെയുള്ളവർ മുഖ്യാതിഥിതികളാവും. സഹചാരി റിലീഫ് സെൽ കൺവീനർ ഷമീർ മാലയോടൻ, എ.കെ. തുഫൈൽ,മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ. മാഹിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.