പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം തലശ്ശേരി മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ :ചുള്ളിക്കോട് ഹുസൈൻ സഖാഫി നിർവഹിക്കും

ഹജ്ജ്- 2025  രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് ഇന്ന് ജില്ലയിൽ തുടക്കമാവും






































































കണ്ണൂർ :  സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാം  ഘട്ട ഹജ്ജ്  സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക്   ഇന്ന് (12/02/25) തലശേരിയിൽ തുടക്കമാവും.
പഠന ക്ലാസുകളുടെ  ജില്ലാ തല ഉദ്ഘാടനം തലശ്ശേരി മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ :ചുള്ളിക്കോട് ഹുസൈൻ സഖാഫി നിർവഹിക്കും. ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫർ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ്‌ റാഫി, ശംസുദ്ധീൻ അരിഞ്ചിറ . തലശേരി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖിലാബ് സംബന്ധിക്കും. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗാനൈസർ നിസാർ അതിരകം, ഫാക്കൽറ്റി അംഗം സുബൈർ ഹാജി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

 ഫെബ്രുവരി 18 പയ്യന്നൂർ, തളിപ്പറമ്പ്,കല്യാശേരി ഇരിക്കൂർ മണ്ഡലങ്ങളുടെ ക്ലാസ്സ്‌ തള്ളിപ്പറമ്പ് നന്മ ഔഡിറ്റോറിയത്തിലും, 22 നു കൂത്തുപറമ്പ് മണ്ഡലം ക്ലാസ്സ്‌ എം ഇ എസ് സ്കൂൾ പാനൂരിലും, 23 നു പേരാവൂർ, മട്ടന്നൂർ മണ്ഡലത്തിലെ ക്ലാസ്സുകൾ കാക്കയങ്ങാട് പാർവതി ഔഡിറ്റോറിയത്തിലും, ഫെബ്രുവരി 26 , കണ്ണൂർ,  അഴിക്കോട്,  മണ്ഡലത്തിലെ ഹാജിമാർക്കുള്ള ക്ലാസ്സുകൾ കണ്ണൂർ കളക്ടറേറ്റ് ഔഡിറ്റോറിയത്തിലും വെച്ചു നടക്കും