കാസർഗോഡ് ഫുട്‍ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്: വീടിന് തീയിട്ടു, 2 പേർക്ക് പരിക്ക്

കാസർഗോഡ് ഫുട്‍ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്: വീടിന് തീയിട്ടു, 2 പേർക്ക് പരിക്ക് 




കാസർഗോഡ്: ഫുട്‍ബോൾ മത്സരത്തിനിടെ ചിത്താരിയില്‍ ആരാധകർ തമ്മിൽ കൂട്ടത്തല്ലുണ്ടായി. 2 പേർക്ക് പരിക്കേറ്റതിന് പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു.(Football fans clash)

സംഭവമുണ്ടായത് ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിനിടയിലാണ്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകർ കളിക്കളത്തിലിറങ്ങി യുവാക്കളെ മർദ്ദിച്ചതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുക്കുകയാണ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.