കണ്ടെത്തിയത് പട്രോളിംഗ് നടത്തിയ ഫോറസ്റ്റ് വാച്ചർമാർ; വയനാട് കുറിച്യാട് ഉൾവനത്തിനുള്ളിൽ ചത്ത നിലയിൽ 3 കടുവകൾ


കണ്ടെത്തിയത് പട്രോളിംഗ് നടത്തിയ ഫോറസ്റ്റ് വാച്ചർമാർ; വയനാട് കുറിച്യാട് ഉൾവനത്തിനുള്ളിൽ ചത്ത നിലയിൽ 3 കടുവകൾ


സുൽത്താൻ ബത്തേരി : ജില്ലയിലെ കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജ‍ഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും.