ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന
തിരുവനന്തപുരം: ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ബജറ്റ് പ്രഖ്യാപനം. 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.