മൊബൈൽ ഫോണിനെച്ചൊല്ലി തർക്കം: മകളുടെ കണ്മുന്നിൽ വച്ച് ഭർത്താവ് വെട്ടിയ യുവതി മരിച്ചു

തൃശൂര്‍: മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. മരിച്ചത് വി വി ശ്രീഷ്മ മോള്‍(39) ആണ്.(Man murdered his wife in Thrissur )
കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാൾ ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്നു.
ഭർത്താവ് വാസൻ അറസ്റ്റിലാണ്. വായ്പയെടുത്ത് ഭാര്യ സ്മാർട്ട് ഫോൺ വാങ്ങിയതിനെക്കുറിച്ച് പറഞ്ഞാണ് വഴക്കുണ്ടായത്.