പേരാവൂർ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം വീണ്ടും ഭാഗികമായി പൂട്ടി

പേരാവൂർ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം വീണ്ടും ഭാഗികമായി പൂട്ടി.





















































പേരാവൂർ : ദുരന്തങ്ങളിൽ തുണയാകേണ്ടപേരാവൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ദുരന്തകാലത്ത് ഭാഗികമായി അടച്ചു പൂട്ടുന്നു. ഡ്യൂട്ടി എടുക്കുന്നതിന് മതിയായ ഡോക്ട‌ർമാർ ഇല്ലാത്തതിനാൽ 24.02.2025 മുതൽ രാത്രി 8 മണി വരെയുള്ള കാഷ്വാലിറ്റി സേവനം മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന അറിയിപ്പ് വീണ്ടും. അത്യാഹിത വിഭാഗം ഇനി രാത്രിയിൽ പ്രവർത്തിക്കില്ല. രാത്രി 8 മണിക്ക് ശേഷമുള്ള കാഷ്വാലിറ്റി സേവനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വെക്കുകയാണ് എന്ന വിവരവും അറിയിപ്പിലുണ്ട്. പ്രസവവും, അനുബന്ധ ശസ്ത്രക്രിയകളും മുടക്കമില്ലാതെ തുടരും എന്ന വിവരവും ഇതിനാൽ അറിയിച്ചു.

ഡിസംബറിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ച സമാനമായ അവസ്ഥ ഉണ്ടായിരുന്നു. പിന്നീട് താൽക്കാലിക സംവിധാനമൊരുക്കി പ്രശ്നം പരിഹരിച്ചിരുന്നു. ഇപ്പോൾ വീണ്ടും പ്രതിസന്ധി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ കഴിവുകെട്ട ഭരണം ആരോഗ്യ വകുപ്പിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് സർക്കാർ ഈ വിധം പൊതു ആരോഗ്യ കേന്ദ്രങ്ങളെ നശിപ്പിക്കുന്നത് എന്ന് വ്യക്തമാകുകയാണ്. ആറളം മേഖലയിൽ അത്യാഹിതമുണ്ടായാൽ ആശ്രയിക്കുന്ന താലൂക്കാശുപത്രിയാണ് പേരാവൂരിലേത്. ഏറ്റവും ദുരന്തപൂർണമായ ചുറ്റുപാട് നിലനിൽക്കുമ്പോൾ ആണ് താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി പൂട്ടിയത്.