സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് പരിക്ക്

സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് പരിക്ക്


ഫ്രെബുവരി 8 നാണ് അനപോളിസിലെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് യുവതിയുടെ ഫോൺ പൊട്ടിത്തെറിച്ചത്

ബ്രസീലില്‍ സാധനങ്ങൾ വാങ്ങുന്നതിനിടെ ജീൻസിന്റെ പിൻ ഭാഗത്തുള്ള പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
ഫ്രെബുവരി 8 നാണ് അനപോളിസിലെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് യുവതിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. ഭർത്താവിനൊപ്പം സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന യുവതിയുടെ പോക്കറ്റിൽ നിന്ന് പെട്ടന്ന് തീ ഉയരുന്നതും ഭയന്ന് യുവതി ഓടുന്നതും ഭർത്താവ് തീ അണയ്ക്കാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

പാന്റിന്റെ പിൻഭാഗത്ത് നിന്ന് കത്തിക്കൊണ്ടിരുന്ന ഫോൺ യുവതിയുടെ ഭർത്താവ് സ്വന്തം ടീ ഷർട്ട് ഉപയോഗിച്ച് പുറത്തെടുത്ത ശേഷമാണ് തീ അണച്ചത്. ഇതിന് പിന്നാലെ യുവതിയെ കയ്യിലും ശരീരത്തിച്ച് പിൻഭാഗത്തും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു വർഷം മുൻപ് ദമ്പതികൾ വാങ്ങിയ മോട്ടോറോളയുടെ മോട്ടോ ഇ 32 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി തകരാറിനേ തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.