പാല ഗവ.ഹയർസെക്കൻഡറി സ്‌കൂൾ നൂറാം വാർഷികം; യാത്രയയപ്പ് സമ്മേളനം നടത്തി

പാല ഗവ.ഹയർസെക്കൻഡറി സ്‌കൂൾ നൂറാം  വാർഷികം; യാത്രയയപ്പ് സമ്മേളനം നടത്തി





































ഇരിട്ടി: പാലാ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ. ജെ. ബിനു ,ഹൈസ്‌കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് അബ്ദുൾ അസീസ് എന്നിവർക്ക് നൽകിയ  യാത്രയപ്പ് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു .സ്‌കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് സി .സജു ,പി. പി. മുസ്തഫ ,കെ. ആർ. വിനോദിനി ടീച്ചർ ,അശോകൻ മാസ്റ്റർ ,കെ .ടി .ടോമി ,ഷക്കീൽ അരയാക്കൂൽ ,എം.വി ധന്യ  ,വി.കെ ശാലിനി  എന്നിവർ സംസാരിച്ചു .വിരമിക്കുന്ന അധ്യാപകരായ കെ ജെ ബിനു ,അബ്ദുൾ അസീസ് എന്നിവർ മറുപടി പ്രസംഗം നടത്തി .വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു .വിവിധ കലാപരിപാടികളും അരങ്ങേറി .