ഇരിട്ടി അലയന്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ഇരിട്ടി അലയന്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.










































































ഇരിട്ടി: അലയന്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. ആന്റണി പുളിയമാക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിജയന്‍ ഇളയിടത്ത്, ഡിസ്ട്രിക് കാബിനറ്റ് സെക്രട്ടറി കെ.സുധാകരന്‍, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍  ഡോ.ജി.ശിവരാമകൃഷ്ണന്‍, ഡിസ്ട്രിക്ട് ചെയര്‍മാന്‍മാരായ  ജെയിംസ് പ്ലാക്കിയില്‍, എന്‍.കെ. ബിജു, വി.ടി.തോമസ്, ബാബു ജോസഫ്,  എ.കെ. ഹസ്സന്‍, ടി.ജെ. അഗസ്റ്റിന്‍ എന്നിവർ  പ്രസംഗിച്ചു. ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍: എ.കെ.ഹസ്സന്‍ (പ്രസിഡന്റ്), പ്രകാശ് പാര്‍വണം, പി.കെ.ജോസ് (വൈസ് പ്രസിഡന്റുമാര്‍), ടി.ജെ.അഗസ്റ്റിന്‍ (സെക്രട്ടറി), അഡ്വ.പി.കെ.ആന്റണി (ജോ സെക്രട്ടറി), ഡോ.സൂരജ് (ട്രഷറര്‍).