
ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ സീരിസ് തുടുരുന്നു. ഓരോ ആഴ്ച്ചയും 250,000 ദിർഹം വീതം ക്യാഷ് പ്രൈസ് ആണ് സമ്മാനം.
രമേഷ് ധനപാലൻ
ഒമാനിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്ററായ രമേഷ്, ആറ് വർഷം മുൻപാണ് ബിഗ് ടിക്കറ്റ് കളിച്ചുതുടങ്ങിയത്. എല്ലാ മാസവും അദ്ദേഹം ടിക്കറ്റെടുക്കുന്നത് സുഹൃത്തുക്കൾക്കൊപ്പമാണ്. രണ്ട് സുഹൃദ് ഗ്രൂപ്പുകളാണ് ഭാഗ്യപരീക്ഷണത്തിലുള്ളത്. ഇതിൽ മൊത്തം 54 പേരുണ്ട്. തന്റെ മുഴുവൻ സുഹൃത്തുക്കളുടെയും അവരുടെ കുടുംബങ്ങളുടെയും കൂടെ വിജയമാണിതെന്ന് അദ്ദേഹം പറയുന്നു. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. ശ്രമിച്ചാൽ ഭാഗ്യം തുണയ്ക്കും - അദ്ദേഹം പറയുന്നു.
റഷീദ് പുഴക്കര
സൗദി അറേബ്യയിൽ 15 വർഷമായി ജീവിക്കുന്ന സെയിൽസ് മാൻ ആണ് റഷീദ്. മലയാളിയായ അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ആറ് മാസം മുൻപ് 20 സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. എല്ലാ മാസവും ടിക്കറ്റ് എടുക്കുന്നത് പതിവാക്കുകയും ചെയ്തു.
ഇപ്പോഴും വിജയിയായി എന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 20 പേർക്കൊപ്പമാണ് ടിക്കറ്റെടുത്തത്, അതുകൊണ്ട് തന്നെ ആ കുടുംബങ്ങളുടെ കൂടെ വിജയമാണിത്. സമ്മാനത്തുക എല്ലാവർക്കും ഒപ്പം പങ്കിടും. - വിജയി പറയുന്നു.
ഫെബ്രുവരിയിലും ബിഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബിഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബിഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.
ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 3: 13th – 19rd February & Draw Date- 20th February (Thursday)
Week 4: 20th – 28st February & Draw Date- 1st March (Saturday)