
കായക്കുന്ന്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നടവയൽ സ്വപ്ന വീട്ടിൽ എം.എൻ. സുധീഷ്(40)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ പ്രതി നടവയൽ കായക്കുന്ന് തലാപ്പിൽ വീട് ടി. എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ലോഡ്ജിൽ കാറിൽ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുധീഷ് അറസ്റ്റിലായിട്ടുള്ളത്. 2024 ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബത്തേരി നഗരത്തിലെ ലോഡ്‌ജിലെത്തിച്ചാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ റിനീഷ് നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
മറ്റൊരു സംഭവത്തിൽ മറ്റൊരു സംഭവത്തിൽ ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ധിഖിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കുമ്പഴയിലുള്ള ബാങ്കിൽ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായ ഷൈൻ സിദ്ധിഖ്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് വാക്കു നൽകിയായിരുന്നു പീഡനം.