ബിഹാറില്‍ പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ചിക്കാത്തതിനാല്‍ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് വിദ്യാർത്ഥി. വെടിയേറ്റ് സഹപാഠികളിലൊരാൾ മരിച്ചു, മറ്റൊരാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അമിത് കുമാർ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സഞ്ജിത് കുമാർ എന്ന വിദ്യാർത്ഥിയാണ് ചികിത്സയിൽ കഴിയുന്നത്.
ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്തതിന്റെ പേരിലായിരുന്നു വെടിവയ്പെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിവയ്പ് നടന്നത്. നേരത്തെ സംസ്കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പർ കാണിച്ച് നൽകാതിരുന്നതിന് പിന്നാലെയാണ് സുഹൃത്തുക്കളായിരുന്ന വിദ്യാർത്ഥികൾക്കിടയിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് റൂമിന് പുaaറത്ത് വച്ച് സഹപാഠികളെ 10ാം ക്ലാസുകാരൻ ഭീഷണിപ്പെടുത്തിയിരുന്നു.
അമിതും സഞ്ജിതും വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയിൽ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിർത്ത വിദ്യാർത്ഥിയുടെ മൊഴി.